രഞ്ജിനി ഹരിദാസ് അടക്കമുള്ളവര്‍ പറയുന്നത് വ്യാജം; ‘പാറ്റകള്‍’ പൊലീസിനെ ആക്രമിക്കുന്ന വീഡിയോകള്‍ പുറത്ത്; കല്ലേറിൽ 118 വാഹനങ്ങള്‍ക്ക് കേടുപാട്; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി; കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വാദങ്ങൾ പൊളിയുന്നു

insight kerala

എം റിജു

ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ ഒരുകാരണവുമില്ലാതെ പൊലീസ് തങ്ങളെ ആക്രമിക്കയായിരുന്നുവെന്ന കോക്രാച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണം പൊളിയുന്നു. സിജെപി പ്രവര്‍ത്തകര്‍ പോലീസുകാരെ കൂട്ടം ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുന്നതിന്റെയും, അടിച്ച് താഴെയിടന്നതിന്റെയും, അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കയാണ്. ഇതോടെ അവതാരിക രഞ്ജിനി ഹരിദാസ് അടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുവിരുദ്ധമാണെന്ന് തെളിയുകയാണ്്.

രഞ്ജിനി ഹരിദാസ് ഡല്‍ഹിയില്‍ നടന്ന കോക്രോച്ച് ജനത പാര്‍ട്ടി സമരപ്പന്തലില്‍ എത്തി പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്ത യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും മനുഷ്യത്വമില്ലാത്ത സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവര്‍ ആരോപിച്ചു. ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് താന്‍ ഡല്‍ഹിയിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി.ഭരണഘടനയും റോസാപ്പൂക്കളുമായി ശാന്തമായി പ്രതിഷേധിച്ച കുട്ടികളെയാണ് പോലീസ് ക്രൂരമായി മര്‍ദിച്ചതെന്നും, താന്‍ കുറച്ചുകൂടി മാറിയിരുന്നില്ലെങ്കില്‍ തനിക്കും ലാത്തിച്ചാര്‍ജ് ലഭിക്കുമായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പൊലീസിനെ ആക്രമിച്ചു

എന്നാല്‍, ഇതിനെതിരെ മറുവാദവുമായി മാധ്യമങ്ങളും ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും രംഗത്തെത്തിയിട്ടുണ്ട്. അങ്കുര്‍ സിംഗ് എന്ന വ്യക്തി എക്‌സില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ ഇതിന് തൊളിവാണ്. സിജെപി പ്രവര്‍ത്തകര്‍ പോലീസുകാരെ കൂട്ടം ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുന്നത് വീഡിയോയില്‍ വ്യകതാണ്്. ശാന്തമായി നിന്ന ഡല്‍ഹി പോലീസുകാരെ സിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍വേറെയുണമുണ്ട്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളെക്കുറിച്ച് ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജന്തര്‍ മന്തറിലും പരിസരങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ഇതിനകം തന്നെ നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍, ആളുകളുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിംഗുകള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, പോലീസുകാരുടെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ എന്നിവയടക്കം 250-ലധികം ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. ഡല്‍ഹിയിലെ കോണോട്ട് പ്ലേസിന് സമീപം നടന്ന സിജെപി പ്രതിഷേധ മാര്‍ച്ചിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. സമാധാനപരമായി നിന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി വഴി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തില്‍ 118-ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കല്ലേറ് നടത്തിയവരെയും വാഹനങ്ങള്‍ തകര്‍ത്തവരെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘം തിരിച്ചറിഞ്ഞുവരികയാണ്. കലാപശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അനുമതിയില്ലാതെ ഡ്രോണ്‍ പറത്തല്‍, അക്രമം അഴിച്ചുവിടാനുള്ള ഗൂഢാലോചന എന്നിവ മുന്‍നിര്‍ത്തി ഡല്‍ഹി പോലീസ് ഇതുവരെ അഞ്ചോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share This Article