നടി അൻസിബ ഹസന്റെ പരാതിയിന്മേലെടുത്ത കേസിൽ നടൻ ടിനി ടോമിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
കടവന്ത്ര പോലീസ് സ്റ്റേഷനിൽ 3 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
കേസിൽ ടിനി ടോമിന് നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു .തനിക്കെതിരെ ടിനി ടോം നേരിട്ടും വാട്സാപ്പ്ഗ്രൂപ്പുകൾ വഴിയും വംശീയ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതി . പരാതിയിൽ കഴമ്പില്ലാത്തതിനാൽ കേസെടുക്കാൻ പറ്റില്ല എന്ന നിലപാടിലായിരുന്നു പോലീസ്. പിന്നീട് അൻസിബ കോടതിയെ സമീപിക്കുകയും ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു.തുടർന്നാണ് കടവന്ത്ര പോലീസ് കേസെടുത്തത് .
ടിനി ടോമിനെ 3 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു
