SMA മരുന്ന് വിവാദം; SAT ആശുപത്രി സൂപ്രണ്ടിനെ മാറ്റി

insight kerala

തിരുവനന്തപുരം: SAT ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റി, പകരം ചുമതല ഡോ. സൂസൻ ഉതുപ്പിന്. നെഫ്രോളജി വിഭാഗം HODയാണ് സൂസൻ ഉതുപ്പ്. സൂപ്രണ്ട് ആയിരുന്ന ഡോക്ടർ ഐ റിയാസിനെയാണ് മാറ്റിയത്. ഭരണസൗകര്യാർത്ഥമുള്ള മാറ്റമെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റിയാസ് സൂപ്രണ്ട് ആയിട്ട് മാസങ്ങൾ ആകുമ്പോഴാണ് പദവിയിൽ മാറ്റം വന്നത്.

മരുന്ന് ക്ഷാമ വിവാദങ്ങളിൽ എസ്ഐടി സൂപ്രണ്ടിന്റെ പേര് ഉയർന്നിരുന്നു. നേരത്തെ എൽഡിഎഫ് സർക്കാർ നിയമിച്ച സൂപ്രണ്ട് ബിന്ദുവിനെ മാറ്റിയാണ് ചുമതല റിയാസിന് നൽകിയത്. ഇപ്പോൾ വീണ്ടും ചുമതല മാറ്റി ഡോ. സൂസൻ ഉതുപ്പിന് ചുമതല നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article