“മുഖ്യമന്ത്രിയെ കണ്ടത് KSFE പ്രശ്നം പറയാൻ”; വിശദീകരണവുമായി എ കെ ബാലൻ

insight kerala

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവാദമായപ്പോൾ വിശദീകരണവുമായി എ കെ ബാലൻ രംഗത്ത് വന്നു. താൻ മുഖ്യമന്ത്രിയെ കണ്ടത് KSFE യുമായുള്ള പ്രശ്നം ചർച്ച ചെയ്യാനാണ്. BJP MLAയ്ക്ക് എന്ത് ആരോപണവും ഉന്നയിക്കാമല്ലോ അതിന് മറുപടി പറയാൻ തയ്യാറല്ല എന്നാണ് ബാലൻ്റ മറുപടി

പിണറായി വിജയൻറെ വിശ്വസ്തനായ എ കെ ബാലൻ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത് ഇഡി അന്വേഷണത്തിൽ കേസെടുക്കരുത് എന്ന് ആവശ്യപ്പെടാൻ എന്നാണ് ആരോപണം ഉയർന്നിരുന്നത്. ബിജെപി എംഎൽഎയായ ബി ബി ഗോപകുമാർ ആണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തിൽ വിശദീകരണം നൽകുകയായിരുന്നു എ കെ ബാലൻ.

Share This Article