SFI വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ ആകില്ല; സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി

insight kerala

കൊച്ചി : കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ SFI ക്കാർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനാവില്ല. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻബഞ്ച് റദ്ദാക്കി. വൈസ് ചാൻസിലർ സിസ തോമസും സർവകലാശാലയും നൽകിയ അപ്പീൽ ഹർജിയിലാണ് ഡിവിഷൻ ബഞ്ച് ഉതതരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

സസ്പെൻഷൻ നേരിട്ട വിദ്യാർത്ഥികളിൽ ഏഴുപേർ പി ജി വിദ്യാർഥികളാണ്. ഇവർക്ക് നാളെ പരീക്ഷ ആരംഭിക്കുകയാണ്. 10 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആകില്ല. നാളെ പരീക്ഷയുള്ള 7 പി ജി വിദ്യാർത്ഥികൾ അടക്കം 10 പേർക്കാണ് പരീക്ഷ എഴുതാൻ ആകാത്തത്. അതേസമയം നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികൾ തുടർ പ്രതിഷേധം ചർച്ച ചെയ്തു തീരുമാനിക്കും .

Share This Article