വീണാ ജോർജിനെതിരായ പ്രതിഷേധം ; KSU പ്രവർത്തകർക്കെതിരായ വകുപ്പ് നിലനിൽക്കില്ലെന്ന് SIT കോടതിയിൽ റിപ്പോർട്ട് നൽകി

insight kerala

കണ്ണൂർ: മുൻമന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കാട്ടി എസ് ഐ ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എസ് ഐ ടി തലവന്‍ യു പ്രേമനാണ് കണ്ണൂര്‍ ജെ എഫ് സി എം കോടതിയില്‍ അന്തിമ  റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

“കലാപ ശ്രമം,റയില്‍ വേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല’

“പോലീസിന്‍റെ   ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല”. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article