വയനാട് : വാഴവറ്റയിൽ 46 വയസ്സുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ വയോധികയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതി സ്വദേശിനിയായ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ പ്രദേശത്ത് താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്.
ഒക്ടോബർ 28-ന് രാത്രി എട്ടുമണിയോടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
- വാക്കേറ്റത്തിനിടയിൽ പ്രതിയായ അമ്മിണി, മറ്റേ അമ്മിണിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം സ്ഥിരീകരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

