“മാപ്പുമില്ല, ഒരു കോപ്പുമില്ല”; സിസാ തോമസിന്റെ വീടിനു മുന്നിൽ എസ്എഫ്ഐയുടെ പോസ്റ്റർ

insight kerala

തിരുവനന്തപുരം: കാലടി സർവകലാശാല വിസി സിസാ തോമസിൻ്റെ വീടിനു മുന്നിൽ പോസ്റ്റർ പതിപ്പിച്ച് പ്രതിഷേധം. തിരുവനന്തപുരം വട്ടപ്പാറയിലെ വീടിൻ്റെ മതിലിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഇത് ജനാധിപത്യ കേരളം. മാപ്പുമില്ല, കോപ്പുമില്ല’ എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. രാത്രിയാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ മാപ്പ് എഴുതി നൽകണമെന്ന് വിസിയും സിൻഡിക്കേറ്റും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മാപ്പെഴുതി കൊടുത്താൽ സസ്പെ‍ൻഷൻ പിൻവലിക്കാമെന്ന സിൻഡിക്കേറ്റ് തീരുമാനം തള്ളി വിദ്യാർ‍ഥികള്‍ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിസ തോമസ് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 2 മണിക്ക് വിധി പറയും.

Share This Article