നാളെ മുതൽ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.
സ്വകാര്യ ബസ് ഉടമകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ്സുടമകളുടെ ആവശ്യം അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സി പി ജോൺ വ്യക്തമാക്കി. സ്വകാര്യ ബസ്സുകൾ സർക്കാർ ലീസിൽ എടുക്കും .ബസുകളുടെ ടൈമിംഗ് ആലോചിതമായി പരിഷ്കരിക്കും. ബസ്സുകളുടെ കാലപരിധി വർദ്ധിപ്പിക്കും തുടങ്ങി എട്ട് ആവശ്യങ്ങളാണ് അംഗീകരിച്ചത്. എന്നാൽ ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല.
സ്വകാര്യ ബസ് സമരം പിൻവലിച്ചു; രാത്രിയിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം
