തിരുവനന്തപുരം: നഗരത്തിലെ ശ്രീകാര്യത്ത് പതിനാറുകാരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Thiruvananthapuram Sreekaryam murder). ശ്രീകാര്യം സ്വദേശി അഭിരാമിന്റെ മൃതദേഹം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽക്കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ മുതലാണ് അഭിരാമിനെ കാണാതായത്.പെൺകുട്ടി എന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അഭിരാമിനെ കാണാതായതു മുതൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുകയായിരുന്നു.
