ബാർ ലൈസൻസ്; സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു; വിശദീകരണം തേടി; ഇടതുസർക്കാരിനോട് അതൃപ്തിയുണ്ടെന്ന് എം ലിജു

insight kerala

തിരുവനന്തപുരം: ബാർ ലൈസൻസുകളുടെ അനുമതി സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടതുസർക്കാരിനോട് അതൃപ്തിയുണ്ടെന്നും എം ലിജു പറഞ്ഞു. എം ബി രാജേഷിനോടും മന്ത്രി അതൃപ്തി അറിയിച്ചു. ചുമതല ഏറ്റെടുത്ത ആദ്യ ദിവസങ്ങളിൽ എക്സൈസ് കമ്മീഷണർക്ക് ധാരണ വന്നിട്ടുണ്ടാകില്ലെന്നും എം ലിജു അഭിപ്രായപ്പെട്ടു. 

എഫ്എൽ സെവൻ ലൈസൻസ് നൽകുന്നത് സർക്കാർ നയത്തിന് ശേഷം മതിയെന്ന് അറിയിച്ചിരുന്നു. സർക്കാർ നയത്തിന്റെ തുടർച്ചയായി കമ്മീഷണർ ലൈസൻസ് അനുവദിച്ചു. എങ്കിലും സർക്കാരിനെ അത് അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മദ്യനയത്തിനുശേഷം മാത്രം ലൈസൻസ് നൽകിയാൽ മതിയെന്ന് തീരുമാനം ഉത്തരവായി ഇറക്കും എന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. കൊടുത്ത ലൈസൻസുകളെ സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. സർക്കാർ നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ ബോധ്യപ്പെട്ടത്. ആദ്യം എടുത്ത നടപടിയിൽ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു.

ആ ഡെപ്യൂട്ടി കമ്മീഷണർമാർ ട്രൈബ്യൂണലിൽ കൊടുത്ത പരാതിയിൽ ഡൊമസ്റ്റിക് ലോഞ്ചിലെ ലൈസൻസിനെ കുറിച്ചും വെളിപ്പെടുത്തി. എക്സൈസിന്റെ നടപടിയിലൂടെയാണ് ഈ കാര്യങ്ങളൊക്കെ വെളിപ്പെടുന്നത്. എം ബി രാജേഷ് തൃപ്തനായ മന്ത്രി, താൻ അതൃപ്തനായ മന്ത്രിയെന്നും എം ലിജു ചൂണ്ടിക്കാട്ടി. നാടുമുഴുവൻ ബാറുകൾ അനുവദിച്ച എം ബി രാജേഷിനോട് അതൃപ്തിയുണ്ട്. അഴിമതി ആരോപണം ഉണ്ടായപ്പോൾ കർശന നടപടിയെടുത്തു. നാടുമുഴുവൻ മദ്യം ഒഴുകിയപ്പോൾ രാജേഷ് തൃപ്തനായിരുന്നു. രാജേഷും പൂർവികരും സൃഷ്ടിച്ച നിയമങ്ങളോട് അതൃപ്തിയുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പിണറായി സർക്കാരിന്റെ കാലത്ത് രാജേഷിന് ശബ്‌ദം ഉണ്ടായിരുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈസൻസ് നൽകുന്നതിന് ഉണ്ടാക്കിയ ചട്ടങ്ങൾ സംബന്ധിച്ച് പരിശോധിക്കും. ലൈസൻസ് നൽകുന്നത് ഉൾപ്പെടെ മന്ത്രി അറിയുന്ന രീതിയിൽ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും എം ലിജു പറഞ്ഞു. എക്സൈസ് കമ്മീഷണറോട് വിശദീകരണം ചോദിച്ചത് സർക്കാർ നിരസിച്ച ശേഷം എങ്ങനെ ലൈസൻസ് കൊടുത്തു എന്നത് സംബന്ധിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

Share This Article