തിരുവനന്തപുരം: അഴിമതി കേസിൽ നാലുവർഷം കഠിന തടവിൽ ശിക്ഷിച്ച് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ ട്രോളി മുൻ ഡിജിപി കൂടിയായ ആർ ശ്രീലേഖ രംഗത്ത്.
താൻ ജയിൽ ഡിജിപി ആയിരുന്നപ്പോൾ സെല്ലിലെ ആശുപത്രി ബ്ലോക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൂടുതൽ വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്നാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ , വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം ….. ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തി എടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം. “

