‘കേസ് കേസിൻ്റെ വഴിക്ക് പോകട്ടെ’; മാസപ്പടിയിൽ ബിനോയ് വിശ്വം

insight kerala

മാസപ്പടി കേസിൽ സിപിഎമ്മിനെ പിന്തുണയ്ക്കാതെ വീണ്ടും ബിനോയ് വിശ്വം. കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇഡിയുടെ ശുപാർശയിൽ സർക്കാർ കേസെടുക്കാൻ ഒരുങ്ങുമ്പോഴാണ് ഇടത് മുന്നണിയിലെ ഘടക കക്ഷിയായ CPI പിന്തുണക്കാൻ തയ്യാറാകാതെ മാറിനിൽക്കുന്നത്.

“രാഷ്ട്രീയ വേട്ടയാണെങ്കിൽ ഒപ്പം നിൽക്കും. നിയമോപദേശത്തിൽ പഠിച്ചിട്ട് പ്രതികരിക്കും” ഇതാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.

രാഷ്ട്രീയ വേട്ടയാണ് ഇടതുമുന്നണിക്കെതിരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ CPM നേതാക്കൾ ആരോപിക്കുമ്പോഴാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ നേതൃത്വം കേസിനെ ഏറ്റെടുക്കാൻ തയ്യാറാകാതെ മാറി നിൽക്കുന്നത്. കേസിനെ പ്രതിരോധിക്കാൻ തയ്യാറല്ല എന്ന നിലപാട് നേരത്തെയും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ പരസ്പരം പോരടിച്ച് നിൽക്കുന്ന വേളയിൽ നിർണായകമായ ഇഡി അന്വേഷണത്തിൽ സിപിഎമ്മിനെ പിന്തുണയ്ക്കാതെ സിപിഐ മാറി നിൽക്കുന്നത് ഈ സമയത്ത് CPMന് തിരിച്ചടി തന്നെയാണ്

Share This Article