തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ വിചിത്രവാദവുമായി എം സ്വരാജ് . സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയതെന്നും നടക്കുന്നത് തെറ്റായ പ്രചരണങ്ങളെന്നും എം സ്വരാജ്.
“ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറിൽ തന്നെ എത്ര വാർത്തകളാണ് മാറി മാറി വന്നത്. അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് സൂചിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണ്.
അച്ചടിച്ച് വിതരണം ചെയ്തിട്ടില്ല എന്നത് തെറ്റ്. വി.എസ് അനുസ്മരണം ഒഴിവാക്കി എന്നത് തെറ്റ്.
ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നതും തെറ്റ്.” സ്വരാജ് മാധ്യമങ്ങളെ വിമർശിച്ചു.
“ദേശാഭിമാനിയിൽ എന്തു കൊടുക്കണം എന്ത് കൊടുക്കേണ്ട എന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കുന്നത്. ദേശാഭിമാനിയിൽ ഇങ്ങനെ ഒരു ലേഖനം ഇല്ല.വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും. ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല.”
“ഓരോ മാധ്യമങ്ങളുടെയും ഡെസ്കിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഉണ്ടായിട്ടില്ലേ. കെ.ആർ അജയനെതിരെ നടപടിയെടുത്തുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ?. അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ല. ഇനി അഥവാ സ്വീകരിച്ചാൽ മറ്റ് സ്ഥാപനങ്ങൾക്ക് എന്താണ് കാര്യം ?.
നിങ്ങളുടെ ചാനലിൽ നിന്ന് നാടകീയമായ കാര്യങ്ങൾ ഉണ്ടായിട്ടില്ലേ.?”
“നിങ്ങൾക്കും ദേശാഭിമാനിലേക്ക് അയക്കാം. പക്ഷേ അത് പ്രസിദ്ദീകരിക്കേണ്ടതാണ് എന്ന് ദേശാഭിമാനി തീരുമാനിക്കും. സ്ഥാപനത്തിൻ്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാകും. ഇല്ലെങ്കിൽ അതുണ്ടാവുകയുമില്ല”.
ദേശാഭിമാനിയുടെ വാരാന്തപതിപ്പിന്റെ ഇപ്പോഴത്തെ ചുമതല ആർക്കാണ് എന്ന് ചോദ്യത്തിന് അത് ദേശാഭിമാനിയുടെ ആഭ്യന്തര കാര്യമെന്ന് മറുപടി.
“ഞാൻ ആരോടും വിശദീകരണം തേടിയിട്ടില്ല. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല. നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല” ; എം സ്വരാജ്

