തലസ്ഥാനത്ത് ഹോട്ടലിൽ തീപിടുത്തം. ഹോട്ടൽ ഹൈലാൻഡിലാണ് തീപിടുത്തമുണ്ടായത്. തമ്പാനൂരിൽ നഗരമധ്യത്തിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.
ഹോട്ടലിലെ ആറാം നിലയിലാണ് തീപിടുത്തം. താമസക്കാരെ ഒഴിപ്പിക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് തീപടരാതിരിക്കാൻ ശ്രമിക്കുന്നു. തീ നിയന്ത്രണ വിധേയമെന്ന് സൂചന.
