പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെ പിഎസ്സിയുടെ നിർണായക ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലൻസ് അന്വേഷണം കഴിഞ്ഞ യോഗം തീരുമാനിച്ചത് മാറ്റി, പരീക്ഷ കൺട്രോളിന്റെ അന്വേഷണം ചെയർമാൻ തീരുമാനിച്ചത് ഇന്നത്തെ യോഗത്തിൽ ഒരു വിഭാഗം അംഗങ്ങൾ ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പിഎസ്‌സി ആസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്തും. പി എസ് സി നടത്തിപ്പിൽ ആരോപണം തുടരുന്ന സാഹചര്യത്തിൽ സർക്കാർ വിഷയത്തിൽ ഇടപെടും.
