ജഡ്ജിക്ക് ആരോഗ്യപ്രശ്നം; ചെന്താമരയുടെ ശിക്ഷ വിധിക്കുന്നത് മറ്റൊരു ദിവസം

insight kerala

പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി. ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കേസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡിഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. 2019 സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.

Share This Article