തിരുവനന്തപുരം: മാസപ്പടി കേസിൽ സർക്കാരിന് എജിയുടെ നിയമപദേശം ലഭിച്ചു. പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാം എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം എന്നത് സർക്കാറിന് തീരുമാനിക്കാം. ഇഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമപദേശം ലഭിച്ചിരിക്കുന്നത്. വിജിലൻസ് അന്വേഷണം ആകാം എന്നും പറയുന്നുണ്ട്. സുപ്രീംകോടതി വിധി കൂടി ചേർത്താണ് ഉപദേശം നൽകിയിരിക്കുന്നത്. സർക്കാർ വിജിലൻസ് സന്ദേശം പ്രഖ്യാപിക്കാനാണ് സാധ്യത. ഇനി തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ്.
നിയമപദേശം ലഭിച്ചാൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഇനി എന്ത് അന്വേഷണം പ്രഖ്യാപിക്കും എന്നാണ് അറിയേണ്ടത്. നിലവിലെ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.
