ദേഹത്ത് ട്രാവലർ കയറിയിറങ്ങി; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

insight kerala

തിരുവനന്തപുരം : മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിലാണ് അപകടമുണ്ടായത്. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്. കുടുംബത്തോടൊപ്പം എത്തിയ ഋത്വകയാണ് അപകടത്തിൽ പെട്ടത്. അനുപ്രസാദിൻ്റെ ടെമ്പോ ട്രാവലറാണ് കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങിയത്. പാലം കാണാനെത്തിയ സഞ്ചാരികളുടെ വാഹനമായിരുന്നു. വാഹനത്തിന് മുന്നിൽ ഡാൻസ് ചെയ്യുന്നതിനിടെ ഹാൻഡ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.

Share This Article