മനില: ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനിലയിലെ ഫിലിപ്പൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നിൽ ഫിലിപ്പീൻസിന്റെ പരമ്പരാഗത ഔദ്യോഗിക വേഷമായ ‘ബറോങ് തഗലോഗ്’ ധരിച്ചാണ് മോദി എത്തിയത്.
49-ാമത് ആസിയാൻ ഉച്ചകോടിയിലും അനുബന്ധ സമ്മേളനങ്ങളിലും പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായാണ് വിരുന്ന് സംഘടിപ്പിച്ചത്. ‘ഭാവിയെ വഴിനയിക്കുക’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി മനിലയിലെത്തിയ മോദി വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. തുടർന്ന് ‘സീത: ദി രാമായണ റീവിസിറ്റഡ്’ എന്ന നാടകാവിഷ്കാരവും അ വീക്ഷിച്ചു. ഇന്ത്യയും ഫിലിപ്പീൻസും പങ്കിടുന്ന സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായിരുന്നു രാമായണത്തെ ആസ്പദമാക്കിയുള്ള ഈ അവതരണം.
നവംബർ 16 മുതൽ 18 വരെ നീളുന്നതാണ് സന്ദർശനം. 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തൽ, സമുദ്രസുരക്ഷ, പ്രതിരോധ സഹകരണം, ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന വിഷയങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും.

