മുംബൈ: ഇന്ത്യയുടെ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പ്രശംസയുമായി വില്യം രാജകുമാരൻ. 2026-ലെ എർത്ത്ഷോട്ട് പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ഇടം നേടി.
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ലഭ്യമാക്കുന്നതിലൂടെ നഗരങ്ങളിലെ വായുമലിനീകരണം കുറയ്ക്കാൻ കമ്പനി സഹായിക്കുന്നതായി വില്യം രാജകുമാരൻ പറഞ്ഞു.
മുംബൈയിൽ നടന്ന എർത്ത്ഷോട്ട് ഇംപാക്ട് അസംബ്ലിയിലായിരുന്നു പ്രശംസ. ഇന്ത്യയിൽനിന്ന് മഹീന്ദ്രയ്ക്ക് പുറമെ മഹിള ഹൗസിങ് ട്രസ്റ്റും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
എർത്ത്ഷോട്ട് പുരസ്കാരത്തിലെ അഞ്ച് വിജയികൾക്കും ഓരോ മില്യൺ പൗണ്ട് വീതമാണ് സമ്മാനം.

