ശരീരത്തിൽ 83 മിക്കി മൗസ് ടാറ്റൂകൾ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ വനിത

insight kerala

ന്യൂയോർക്ക്: പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനോടുള്ള ഇഷ്ടം ശരീരത്തിൽ പച്ചകുത്തി ഗിന്നസ് റെക്കോർഡിൽ ഇടംനേടി അമേരിക്കൻ വനിത. ശരീരത്തിൽ ഒറ്റ കാർട്ടൂൺ കഥാപാത്രത്തിന്റെ ഏറ്റവും കൂടുതൽ ടാറ്റൂകൾ പതിപ്പിച്ച വനിത എന്ന റെക്കോർഡാണ് നോർത്ത് കരോലിനയിലെ ഫയറ്റ്വിൽ സ്വദേശിയായ ആൻഡ്രിയ ഷ്മിറ്റ് ടിമ്മൺസ് സ്വന്തമാക്കിയത്. ശരീരത്തിൽ 83 മിക്കി മൗസ് ടാറ്റൂകളാണ് ഉള്ളത്.

1967-ൽ ജർമനിയിലെ ഉൽമിലാണ് ആൻഡ്രിയ ജനിച്ചത്. ആറാം വയസ്സിൽ അമ്മയ്ക്കൊപ്പം അമേരിക്കയിലേക്ക് താമസം മാറിയതോടെയാണ് മിക്കി മൗസിനോടുള്ള ഇഷ്ടം തുടങ്ങിയത്. ടെലിവിഷനിലൂടെ മിക്കിയുടെ കാർട്ടൂണുകൾ കണ്ടുതുടങ്ങിയ ആൻഡ്രിയ പിന്നീട് കടുത്ത ആരാധികയായി മാറുകയായിരുന്നു. മിക്കിയുടെ സന്തോഷം നിറഞ്ഞ സ്വഭാവവും ദയയും മറ്റുള്ളവരോടുള്ള കരുതലുമാണ് തന്നെ ആകർഷിച്ചതെന്ന് ആൻഡ്രിയ പറയുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും മിക്കിയുടെ കാർട്ടൂണുകൾ കാണുന്നത് മനസ്സിന് സന്തോഷവും ആശ്വാസവും നൽകിയിരുന്നു.

മിക്കിയോടുള്ള ഇഷ്ടം ടാറ്റൂകളിൽ മാത്രം ഒതുങ്ങിയില്ല. വീടുനിറയെ മിക്കി മൗസിന്റെ കളിപ്പാട്ടങ്ങളും പോസ്റ്ററുകളും മറ്റ് ശേഖരങ്ങളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മിക്കിയുടെ ചിത്രങ്ങൾ പച്ചകുത്തുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് 83 ടാറ്റൂകളിലൂടെ ആൻഡ്രിയ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടിയത്. എന്നാൽ ഇവിടംകൊണ്ട് നിർത്താൻ ആൻഡ്രിയയ്ക്ക് പദ്ധതിയില്ല. ഇനിയും കൂടുതൽ മിക്കി മൗസ് ടാറ്റൂകൾ ശരീരത്തിൽ പതിപ്പിക്കാനാണ് തീരുമാനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവിതത്തിൽ എത്ര പ്രതിസന്ധികൾ നേരിട്ടാലും മിക്കിയുടെ ചിരിയും സന്തോഷം നിറഞ്ഞ സ്വഭാവവും തനിക്ക് പോസിറ്റീവ് ചിന്തകൾ നൽകിയിട്ടുണ്ടെന്നും ആൻഡ്രിയ പറയുന്നു. പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രത്തോടുള്ള പതിറ്റാണ്ടുകൾ നീണ്ട ആരാധനയാണ് ഇപ്പോൾ ലോക റെക്കോർഡായി മാറിയിരിക്കുന്നത്.

Share This Article