‘എന്‍റെ വ്യാജ മരണവാര്‍ത്തകൾ ഉണ്ടാക്കുമ്പോൾ വ്യത്യസ്തമായ ഫോട്ടോകൾ ഇടുക’; സൈബർ ആക്രമണത്തിനെതിരെ ഹരീഷ് പേരടി

insight kerala

താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഇടത് സൈബർ ഇടങ്ങളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് എന്നാണ് ആരോപണം. ആദാരഞ്ജലി പോസ്റ്റുകൾ ഇടുമ്പോൾ തന്‍റെ വ്യത്യസ്തമായ ചിത്രം വയ്ക്കണമെന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. പലരും മറന്നുപോയ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫേട്ടൻ എന്ന കഥാപാത്രത്തെ ഓർമപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പേരിൽ മാത്രം ഇന്നലെ തനിക്ക് രണ്ട് സിനിമകൾ ലഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Share This Article