ഒഡീഷ: മരണത്തെ മുഖാമുഖം കണ്ട 14 ദിവസങ്ങൾ… ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ, വനത്തിനുള്ളിലെ ആഴമുള്ള കുഴിയിൽ കുടുങ്ങിക്കിടന്ന സ്കൂൾ അധ്യാപകനെ ഒടുവിൽ ജീവനോടെ കണ്ടെത്തി. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് നാടിനെ അമ്പരപ്പിച്ച സംഭവം. ഇന്ദ്രഗഢ് പഞ്ചായത്തിലെ അധ്യാപകനായ മോഹൻ മഹാറാണയെയാണ് 14 ദിവസത്തിന് ശേഷം ശനിയാഴ്ച രക്ഷപ്പെടുത്തിയത്. കുഴിയിൽ കെട്ടിക്കിടന്ന ചെളിവെള്ളം കുടിച്ചാണ് ഇത്രയും ദിവസം അദ്ദേഹം അതിജീവിച്ചത്.
ഒക്ടോബർ 29-ന് രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് ദംഗാസി ഗ്രാമത്തിൽ വൻ മണ്ണിടിച്ചിലുണ്ടായത്. ഗ്രാമം മണ്ണിനടിയിലായതോടെ ജ നാട്ടുകാർ സമീപത്തെ ദുബ ഗ്രാമത്തിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ ദംഗാസിയിലേക്ക് പോകുകയായിരുന്ന മോഹൻ മഹാറാണ ഇരുട്ടിൽ മലഞ്ചെരുവിന് സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. ചുറ്റും വനപ്രദേശമായതിനാൽ സഹായത്തിനായുള്ള നിലവിളി ആരും കേട്ടില്ല. മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം പിന്നീട് ശബ്ദം പുറത്തേക്ക് വന്നില്ല
അധ്യാപകനെ കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനും ഫലമുണ്ടായില്ല. അവസാനം ശനിയാഴ്ച കന്നുകാലികളെ മേയ്ക്കാനെത്തിയ ഒരാളാണ് കുഴിയിൽനിന്ന് നേരിയ ശബ്ദം കേട്ടത്. പരിശോധിച്ചപ്പോൾ അവശനിലയിൽ കിടക്കുന്ന അധ്യാപകനെ കണ്ടെത്തുകയായിരുന്നു. ഉടൻ നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി.
തുടർന്ന് ഏകദേശം 18 കിലോമീറ്ററോളം ചുമന്നാണ് നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളം ഭക്ഷണമില്ലാതെ കഴിഞ്ഞതും ചെളിവെള്ളം കുടിച്ചതും കാരണം ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
14 ദ

