കസ്റ്റഡിയിലിരുന്ന പ്രതി ഇരുമ്പ് കൊണ്ട് പോലീസിനെ ആക്രമിച്ചു; സിഐയുടെ തലയ്ക്ക് ഗുരുതര പരിക്ക്

insight kerala

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്‌ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുമ്പ് കസേര കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിഐയുടെ തലയിൽ പരിക്ക് പറ്റുകയും നാല് സ്റ്റിച്ചുകൾ ഇടേണ്ടിവരുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കസ്റ്റഡിയിലിരുന്ന യദു അപ്രതീക്ഷിതമായി ആക്രമണം നടത്തുകയും സമീപത്തുണ്ടായിരുന്ന കസേര എടുത്ത് സിഐയുടെ തലയ്‌ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ സിഐയ്‌ക്ക് തലയിൽ മുറിവേറ്റു.

യുവാവ് മദ്യലഹരിയിലായിരുന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മദ്യക്കുപ്പിയും സ്റ്റേഷനിൽ വെച്ച് തന്നെ ഇയാൾ അടിച്ചു പൊട്ടിച്ചതായും റിപ്പോർട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article