സിനിമ മേഖലയിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴക്കാൻ ശ്രമമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു. ഇത്തരം ശ്രമം നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ബിജെപി രേഖപ്പെടുത്തുന്നുവെന്നും ഈ പ്രവണത എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.
*ഇടനിലക്കാരെ വച്ച് കോടികൾ കൊടുത്ത് ആളുകളെ വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ല. സിനിമ സാഹിത്യ സാംസ്കാരിക മേഖലകളിലുള്ളവർ ബിജെപിയോടൊപ്പം നിൽക്കുന്നത് ദേശീയതയോടും
മോദിയോടുമുള്ള താല്പര്യം കൊണ്ടാണ്. നീചമായ ആരോപണം ഉന്നയിച്ച് അവരെ അവഹേളിക്കാൻ ശ്രമിക്കരുത്*
*സുരേഷ് ഗോപി സിനിമ മേഖലയ്ക്ക് മാതൃക. കോടികൾ തൃണവൽഗണിച്ചാണ് സുരേഷ് ഗോപി ദേശീയതയ്ക്ക് ഒപ്പം നിൽക്കുന്നത്.അവരെ അപമാനിക്കാൻ ആര് ശ്രമിച്ചാലും അത് വെച്ച് പൊറുപ്പിക്കില്ല. ശ്വേതാ മേനോൻ ബിജെപി പ്രതിനിധിയായല്ല അമ്മയുടെ പ്രസിഡൻറ് ആയത്*
ശ്വേതാ മേനോൻ ദേശീയവാദിയാണ്,നരേന്ദ്രമോദിയുടെ ഭക്തയാണ്;എന്നാൽ ബിജെപിക്കാരി അല്ല
*ബിജെപി അമ്മ പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തുന്നു. അമ്മ പിടിച്ചെടുക്കാൻ സിപിഎം വിട്ട ആളാണ് ഇന്നസെൻറ് എന്ന് ബിജെപി പറഞ്ഞില്ല. രമേഷ് പിഷാരടി അഡ്ഹോക് കമ്മിറ്റിയുടെ ചുമതലക്കാരനായി വന്നപ്പോൾ കോൺഗ്രസ് പുറം വാതിലിലൂടെ അമ്മ പിടിച്ചടക്കാൻ ശ്രമം നടത്തുന്നുവെന്ന് ബിജെപി പറഞ്ഞില്ല. സിനിമ മേഖലയിൽ ഇരിക്കുന്ന സിനിമാ മുഖം മൂടിവച്ച രാഷ്ട്രീയക്കാർ മാന്യത പാലിക്കണം*. എസ് സുരേഷ് വിമർശിച്ചു.

