വയനാട്: വാളൂക്ക് വനത്തില്‍ യുവാക്കള്‍ കുടുങ്ങിയതായി സൂചന. വനത്തില്‍നിന്നും വെളിച്ചവും ശബ്ദവും കേട്ടു. ഇതോടെ വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിവരികയാണ്.
എത്രപേർ കുടുങ്ങി എന്ന് വ്യക്തമല്ല. വയനാട് മലനിരയോട് ചേർന്നുള്ള ഭാഗത്താണ് ആളുകൾ കുടുങ്ങിയത്. കുട്ടി അടക്കമുള്ളവർ കുടുങ്ങി എന്ന് സംശയം. വാളുക്കിൽ രണ്ട് ബൈക്കുകൾ നിർത്തിയിട്ട് നിലയിൽ കണ്ടെത്തി. വാളുക്ക് നാദാപുരം മുടി മേഖലയിലാണ് ആളുകൾ കുടുങ്ങിയത്.
വയനാട് വനത്തിൽ യുവാക്കൾ കുടുങ്ങി? തിരച്ചിൽ തുടരുന്നു
