അയർലൻഡിനെതിരെയുള്ള ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ തോൽവി. അയർലൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ അർദ്ധസെഞ്ച്വറി (50) ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതറി. 5 റൺസെടുത്ത സഞ്ജു സാംസണും 1 റണ്ണുമായി ഇഷാൻ കിഷനും, 3 റൺസുമായി ശ്രേയസ് അയ്യരും മടങ്ങി.
