തിരുവനന്തപുരം : എസ്.എഫ്.ഐ.യുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലേഡ് ആയുധമായതിൽ കേസ്. കന്റോൻമെന്റ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തു. 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നാണ് FIR . ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്
സമരത്തിനിടെ ബ്ലേഡുകൊണ്ടുള്ള വരയലിൽ ഏതാനും പോലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ബാരിക്കേഡ് കെട്ടുന്ന വടം മുറിക്കാനായി കൊണ്ടുവന്ന ബ്ലേഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു.
ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശം

