വീണ ടി വീണ്ടും ചോദ്യംചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

insight kerala

കൊച്ചി : മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ ടി വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായി. CMRL മാസപ്പടി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിലാണ് ഹാജരായത്. 29 ന് ഹാജരാകണം എന്നായിരുന്നു നേരത്തെ വീണയ്ക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ CMRL മായി ബന്ധപ്പെട്ട പ്രധാന രേഖകൾ കഴിഞ്ഞദിവസം ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ ഇന്ന് കൊച്ചി ഓഫീസിൽ എത്തിയത്.

രണ്ടാം തവണയാണ് വീണ വിജയൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യാനായി ഹാജരാകുന്നത്. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണ തൈക്കണ്ടിയിലും എക്‌സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.

Share This Article