ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു സുധീരൻ
മദ്യ നികുതിയിലെ ബജറ്റ് നിർദ്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ബജറ്റിൽ പ്രഖ്യാപിക്കുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നു. മുന്നണിക്കുള്ളിലും ചർച്ച ചെയ്തില്ല എന്നാണ് വി എം സുധീറിന്റെ വിമർശനം.
“യുഡിഎഫ് ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയിൽ ഈ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടിതലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം. “സുധീരൻ പറഞ്ഞു
“കേരളത്തിൽ കൃത്യമായി എത്ര ബാർ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.”
“നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതി . ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം..” ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു സുധീരൻ.
“കരിമണൽ ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാക്കണം. കേരളത്തിൽ അദാനികൾക്ക് അവസരം കൊടുക്കണം. എല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.” സുധീരൻ വ്യക്തമാക്കി.

