സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയുടെ സന്തോഷം കൊല്ലത്തെ ജനങ്ങൾക്കൊപ്പം പങ്കിടുമ്പോൾ തികച്ചും അവിചാരിതമായാണ് പായസം വീണതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു. സംഭവത്തിൽ യാതൊരു അസ്വാഭികതയും ഇല്ല, അതുകൊണ്ടുതന്നെ പരാതിയും ഇല്ല. ഇത് സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കേണ്ടതാണെന്ന് ഡിജിപിക്ക് അറിയിപ്പ് നൽകിയെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു.
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തിൽ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്. ഇതേ തുടർന്നാണ് സുരക്ഷാ വീഴ്ച ഇല്ല എന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടത്.
