വീണയെ വീണ്ടും ചോദ്യം ചെയ്യുന്നു; ഇഡിക്ക് മുന്നിൽ 29 ന് ഹാജരാകണം

insight kerala

മാസപ്പടി കേസിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി . ഹാജരാകാൻ നിർദേശം നൽകി ഇഡി നോട്ടീസ് നൽകി. ഈ മാസം 29 ന് എൻഫോമെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. SFIO രേഖകൾ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം.

നേരത്തെ  നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്. CMRL ന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന കരാറുകളോ ഇൻവോയിസുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞദിവസം വീണയുടെ ബാങ്ക് ലോക്കറുകൾ തുറന്ന് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

Share This Article