‘അമ്മ’യുടെ നേതൃത്വം ഒഴിയണം; അവിശ്വാസ പ്രമേയം കൊണ്ടുവരും; മോഹൻലാൽ വരും; മമ്മുട്ടി വരില്ല

insight kerala

താര സംഘടന അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് ചേരാനിരിക്കെ നേതൃത്വത്തിനെതിരെ അംഗങ്ങൾ ശക്തമായി രംഗത്ത്. അമ്മയുടെ നേതൃത്വം ഒഴിയണമെന്ന് ആവശ്യം ശക്തമാകുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. നിലവിലെ നേതൃത്വം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ആരോപിക്കുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞു തീർക്കാനായില്ല. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും നേതൃത്വം ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അംഗങ്ങളിൽ ഒരു വിഭാഗം അവിശ്വാസ പ്രമേയം തയ്യാറാക്കി. വാർഷിക റിപ്പോർട്ട് ഇതുവരെ അംഗങ്ങൾക്ക് നൽകാത്തതിൽ വിമർശനം ശക്തമാണ്. വരവ് ചെലവ് കണക്കുകളും ലഭ്യമായിട്ടില്ല.

കൊച്ചിയിൽ ചിറ്റിലപ്പള്ളി സ്‌ക്വയറിലാണ് യോഗം. മുതിർന്ന അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നു. മമ്മൂട്ടി യോഗത്തിൽ വരില്ല. മോഹൻലാൽ പങ്കെടുക്കും. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ ഒക്കെയും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

Share This Article