ശ്വേത രാജിവയ്ക്കുന്നു; അമ്മയിൽ തർക്കം രൂക്ഷം ; “എന്നെ BJP ആക്കാൻ ശ്രമം”; ശ്വേതാ മേനോൻ

insight kerala

കൊച്ചി : അമ്മ ജനറൽ ബോഡിയിൽ വൻ തർക്കം രൂക്ഷമായി തുടരുന്നു. രാജിവെക്കുന്നതായി പ്രസിഡൻറ് ശ്വേതാ മേനോൻ അറിയിച്ചു. വാർഷിക റിപ്പോർട്ടിനെ ചൊല്ലിയാണ് യോഗത്തിൽ തർക്കം. റിപ്പോർട്ടിൽ വ്യക്തതയില്ല എന്ന് അംഗങ്ങൾ പറഞ്ഞു. വരവ് ചിലവ് കണക്കുകളിൽ കൃത്യതയില്ല എന്നും അംഗങ്ങൾ വിമർശിച്ചു. 45 ദിവസം സാവകാശം വേണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടു. സ്റ്റേജിൽ പ്രസംഗിക്കുന്നതിനിടെ രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ.

സിദ്ദിക്കും ഇടവേള ബാബുവും ബാബുരാജുമാണ് വാർഷിക റിപ്പോർട്ടിൽ വ്യക്തതയില്ല എന്ന് രൂക്ഷമായി തർക്കം ഉന്നയിച്ചത്. വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ല എന്നും ഇവർ പറഞ്ഞു. അംഗങ്ങൾ തമ്മിൽ പരസ്പര തർക്കം രൂക്ഷമായപ്പോൾ രാജി പ്രഖ്യാപിക്കുകയായിരുന്നു ശ്വേതാ മേനോൻ. എന്നാൽ പിന്നീട് സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശ്വേതാ മേനോനെ മറ്റ് അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചു. തന്നെ അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ശ്വേത പരാതിപ്പെട്ടു. തന്നെ ബിജെപിക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ശ്വേതാ മേനോൻ ജനറൽബോഡിയിൽ ആരോപണം ഉന്നയിച്ചു.

യോഗം ഇപ്പോഴും തുടരുകയാണ്. മോഹൻലാൽ ഉൾപ്പെടെ മുതിർന്ന അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article