“റെഡി ടു ക്വിറ്റ് ; മാറാൻ പറഞ്ഞാൽ അപ്പോൾ മാറും”; സണ്ണി ജോസഫ്

insight kerala

കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണ് എന്ന് സണ്ണി ജോസഫ്. “ഹൈക്കമാന്റെ ആവശ്യപ്പെട്ടാൽ ഏത് നിമിഷം വേണമെങ്കിലും ഒഴിയാൻ തയ്യാറാണ്. രണ്ടു ചുമതലകൾ വഹിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ട്”. സണ്ണി ജോസഫ് പറഞ്ഞു

കോഴിക്കോട്ടും കോട്ടയത്തും ഡിസിസിക്ക് മുന്നിൽ സണ്ണി ജോസഫ് പദവി ഒഴിയണമെന്ന് ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കെപിസിസി നേതൃപദം മന്ത്രിയായതിനാൽ സണ്ണി ജോസഫ് ഒഴിയണമെന്നും മറ്റൊരാളെ നിയമിക്കണമെന്നുമാണ് ഫ്ലക്സിൽ ആവശ്യപ്പെടുന്നത്. ഇന്നും ഡിസിസിക്ക് മുന്നിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article