സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒന്നിന് പുറകേ ഒന്നായി പടരുന്നു. നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ ഡങ്കിയും എലിപ്പനിയും പടർന്ന് പിടിക്കുമ്പോൾ ഇപ്പോൾ മലേറിയയും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ആണ് മലേറിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കാണ് ല മലേറിയ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യത്തെ മലേറിയ കേസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
