‘അൻസിബയുടെ പരാതിയിൽ കഴമ്പില്ല’ പൊലീസ് റിപ്പോർട്ട്

insight kerala

കൊച്ചി : നടി അൻസിബ നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ല എന്ന് പോലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല. വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ് ഐ യും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.

Share This Article