‘പ്രതിപക്ഷ ഉപനേതൃസ്ഥാനം’ ബാലഗോപാൽ ആയേക്കും; സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു;

insight kerala

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം. സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പ്രതിപക്ഷ ഉപ നേതൃസ്ഥാനം ലഭിക്കണമെന്ന നിലപാടിലുറച്ച് സി.പി.ഐ. ഈ ആവശ്യം സി.പി.എം നേതൃത്വത്തെ അറിയിച്ചെങ്കിലും അവർ ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ സിപിഎം ആകട്ടെ പ്രതിപക്ഷ ഉപ നേതൃസ്ഥാനം സിപിഐക്ക് വിട്ടു നൽകാൻ തയ്യാറല്ല. സിപിഎം തന്നെ പദവി കൈകാര്യം ചെയ്യും. കെ എൻ ബാലഗോപാൽ പ്രതിപക്ഷ ഉപ നേതാവാകും. ബാലഗോപാലിനെ പ്രതിപക്ഷ ഉപ നേതാവായി സിപിഎം പ്രഖ്യാപിക്കും. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതൃപദവി ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്.

അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടുന്നില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റു ചുമതലകൾ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ തീരുമാനം. കൂടുതൽ കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ടു പോകാൻ ഇങ്ങനെ ഒരു നടപടി ആവശ്യമെന്നാണ് സി.പി.ഐ പറയുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടാതെ സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ കോടിയരി ബാലകൃഷ്ണൻ ഉപനേതാവായിരുന്ന കീഴ്വഴക്കമുണ്ട്.വി.എസിന്റെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ചായിരുന്നു അത്. ആ സ്ഥാനം വീണ്ടും സി.പി.എമ്മിലേക്ക് തന്നെ പോകരുതെന്ന് സി.പി.ഐയ്ക്ക് ഉണ്ട്. സി.പി.എം നേതൃത്വവുമായി പലതവണ ഇക്കാര്യം സംസാരിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിലും സിപിഐയ്ക്ക് പരിഭവമുണ്ട്. നാളെ നടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ സി.പി.ഐ പ്രതിനിധി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ മത്സരിക്കുന്നുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article