പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.
എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിനുശേഷം പിണറായി വിജയന്‍ ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.

