കുട്ടനാട് എം.എൽ.എ റെജി ചെറിയാനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജി.സുധാകരൻ എം.എൽ.എ. ഒരാഴ്ച മുൻപ് തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.സമ്പത്തിൻ്റെ അഹങ്കാരമാണ് റെജി ചെറിയാനെന്ന് സുധാകരൻ പറഞ്ഞു. താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എം.എൽ.എയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എം എൽ എ ആകുന്നയാൾ. വലിയ സ്ഥാപനത്തിൻ്റെ ഉടമയാണ്. താനവിടെ വെള്ളമടിക്കാൻ പോകാത്തതു കൊണ്ട് തന്നോട് സ്നേഹം കാണില്ല. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തന്നോട് ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി മാറി ഇപ്പോൾ എം.എൽ.എ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത് എന്നും സുധാകരൻ കുറ്റപ്പെടുത്തി…
