നടൻ ടിനി ടോമിനെതിരെ കടുത്ത ആരോപണവുമായി അൻസിബ ഹസൻ വീണ്ടും . പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് പ്രതികരണം.
“തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെ പരാതി നൽകാനാണ് എത്തിയത്. തൃപ്പൂണിത്തറ സ്റ്റേഷനിലെ വനിതാ എസ്ഐക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെയാണ് പരാതി”.
“ടിനി ടോം സാമൂഹ്യവിപത്ത്”
തന്നോട് മാത്രമല്ല തെറ്റ് ചെയ്തത്.
സമൂഹത്തിനോടു കൂടിയാണ്.
അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കണം”
ടിനിക്കെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടു പോകും.
തന്നെ കേൾക്കാൻ നിഷ്പക്ഷമായ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു
എന്നാൽ ഇതുവരെ നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.ആരോപണ വിധേയർ തന്നെ തന്റെ പരാതി കേൾക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. കുറ്റാരോപിതർ തന്നെ നീതി നടപ്പാക്കാൻ ഇറങ്ങുന്നത് ആദ്യമായി കേൾക്കുകയാണ്”
“കുറ്റാരോപിതരുടെ കപട മുഖം താഴെ വീഴണം. മതസ്ഥാപനം ടൈറ്റിൽ സ്പോൺസറായി വരുന്നതിന് എതിർപ്പ് അറിയിച്ചിരുന്നു. അമ്മ സെക്കുലർ സംഘടനയാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്
ഇതിന് പിന്നാലെ അമ്മയിലെ മറ്റൊരു അംഗം തന്നെ വിളിച്ചു ഭീഷണിപ്പെടുത്തി” അൻസിബ പറഞ്ഞു.

