ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 26 പേരാണ് ആകെ അറസ്റ്റിലായത്. ഇതിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിജയ് വിമൽ ഇന്ന് അറസ്റ്റിലായിരുന്നു. അഞ്ചുതെങ്ങിലെ വീട്ടിൽ കയറിയാണ് വിജയ് വിമലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ വിജയ് വിമലിനെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന് നേരെ ആക്രമണമുണ്ടാക്കുകയും ചെയ്തു എന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുളളത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ. അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന പരാതിയാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്.
