തിരുവനന്തപുരം : ADGP എം ആർ അജിത് കുമാറിന് സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ പകരം സ്ഥാനക്കയറ്റം ജയിൽ മേധാവിയായ ADGP എസ് ശ്രീജിത്തിന് നൽകാൻ നീക്കം. ശ്രീജിത്തിന് ഡിജിപി പദവി നൽകാൻ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയിരുന്നു. ഇതോടെ സ്ഥാനക്കയറ്റ സാധ്യത അജിത് കുമാറിന് മുന്നിൽ അടയുകയാണ്. ഈ സാഹചര്യത്തിലാണ് ജൂനിയർ ഉദ്യോഗസ്ഥനായ എസ് .ശ്രീജിത്തിന് ഡിജിപി പദവി നൽകാൻ ചീഫ് സെക്രട്ടറി ശുപാർശ നൽകിയിരിക്കുന്നത്
