അമ്മയുടെ ‘ദോഷം’ മാറ്റാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് യോനി പൂജ; മന്ത്രവാദിയുമായി ബന്ധപ്പെട്ടാല്‍ കന്യകാത്വം നഷ്ടപ്പെടില്ലെന്നും വിശ്വസിപ്പിച്ചു; അമ്മയുടെ പങ്കും അന്വേഷിക്കുന്നു; കിളിമാനൂര്‍ പീഡനത്തില്‍ ഞെട്ടല്‍!

insight kerala

എം മാധവദാസ്

തിരുവനന്തപുരം: കിളിമാനൂരില്‍ അമ്മയുടെ ദോഷം മാറ്റാനെന്ന പേരില്‍ പൂജ നടത്തി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മന്ത്രവാദി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടമ്മയുടെ അന്ധവിശ്വാസ മനസ്സാണ്, സ്ഥിരം തട്ടിപ്പുകാരനായ പൂജാരിയായി വേഷമിട്ട ശരത് ബാബു എന്ന മന്ത്രവാദി മുതലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ശരത് ബാബു സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളാണ് ഇയാള്‍ പീഡനത്തിന് ഇരയായത്.

യോനിപൂജയുടെ മറവില്‍

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഈ ക്രൂരമായ സംഭവം പുറത്തുവന്നതും പ്രതിയായ മന്ത്രവാദി അറസ്റ്റിലായതും 2026 മെയ് 26-നാണ്. ശരത്ബാബു കിളിമാനൂര്‍ കേന്ദ്രീകരിച്ച് മന്ത്രവാദവും പൂജകളും നടത്തിവരികയായിരുന്നു.കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കിളിമാനൂര്‍ സ്വദേശിയായ യുവതി വീടും സ്ഥലവും വില്‍ക്കാന്‍, ശ്രമിച്ചത്. ഇതിന്റെ പൂജയ്ക്കായി എത്തിയ ശരത് ബാബു കുടുംബത്തോട് അടുക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കടുത്ത ‘ജാതകദോഷം’ ഉണ്ടെന്നും, അത് മാറ്റാന്‍ പ്രത്യേക പൂജകള്‍ ചെയ്യണമെന്നും പറഞ്ഞാണ് ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചത്. . അമ്മയുടെ ദോഷം മക്കള്‍ക്ക് മാത്രമേ മാറ്റാന്‍ കഴിയൂവെന്നും അല്ലെങ്കില്‍ കുടുംബത്തിനും അമ്മയുടെ ജീവനും അപകടമാണെന്ന്, ശരത് ബാബു 17കാരിയായ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.

ദോഷം മാറാന്‍ കുട്ടികള്‍ക്കും യോനീ പൂജ നടത്തണമെന്നും അതിനുശേഷം പൂജാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടമെന്നും ഇയാള്‍ നിര്‍ദേശിച്ചു. മന്ത്രവാദിക്ക് അമാനുഷിക സിദ്ധിയുള്ളതിനാല്‍ കുട്ടികളുടെ കന്യകാത്വം നഷ്ടമാവില്ലെന്നും മന്ത്രിവാദി വിശ്വസിപ്പിച്ചുവെന്നാണ് വിവരങ്ങള്‍. ഉത്തരേന്ത്യയിലൊക്കെ യോനി പൂജ പതിവാണെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. പെണ്‍കുട്ടികളുടെ അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് ശരത് ബാബു വീട്ടിലെത്തുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും
ചെയ്തത്. അതിനുശേഷം തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിലും ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയിരുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വല്ലായ്ക തോന്നിയ അധ്യാപകരാണ് സ്വകാര്യമായി സംസാരിച്ചതും കൗണ്‍സിലിങ് ആവശ്യമാണെന്ന് കണ്ടെത്തിയതും. വിശദമായ കൗണ്‍ലിങില്‍ കുട്ടി തനിക്ക് നേരിട്ട ശാരീരിക അക്രമണത്തെ കുറിച്ച് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് മറ്റൊരു കുട്ടിയും പീഡിപ്പിക്കപ്പെട്ട വിവരം അറഞ്ഞത്. ഇതോടെ കിളിമാനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വിവരമറിഞ്ഞ ശരത്ബാബു ഒളവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

എന്നാല്‍ ഇത് വെറും പുകമറമാത്രമാണോ എന്നും, മന്ത്രവാദി പെണ്‍കുട്ടികളെ പീഡിപ്പിച്ചു പോന്നത് അമ്മയുടെ അറിവോടെയും ഒത്താശയോടെയും ആണോ എന്ന് പൊലീസ് ശക്തമായി സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കുട്ടികളുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അമ്മയെയും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശരത് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പീഡനത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്തുവന്നത് ചൈല്‍ഡ് ലൈന്‍ / പുനരധിവാസ കേന്ദ്രത്തില്‍ വെച്ച് കുട്ടികള്‍ക്ക് നല്‍കിയ കൗണ്‍സിലിംഗിലൂടെയാണ്. നിലവില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികളും സുരക്ഷിതമായ കേന്ദ്രത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

Share This Article