തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ

insight kerala

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ പുതിയ സ്പീക്കർ. 101 വോട്ടുകൾ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചു. 102 യുഡിഎഫ് പ്രതിനിധികളിൽ പ്രോ ടേം സ്പീക്കർ ആയിരുന്ന ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. വോട്ട് രേഖപ്പെടുത്താൻ അദ്ദേഹത്തിന്റെ പേര് വിളിച്ചപ്പോൾ താൻ വോട്ട് രേഖപ്പെടുത്തുന്നില്ല എന്നാണ് ജി സുധാകരൻ പറഞ്ഞത്. 35 വോട്ടുകൾ ഇടതു സ്ഥാനാർഥിയായ എ സി മൊയ്ദീന് ലഭിച്ചു. എൻ ഡി എ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളും കിട്ടി. വോട്ടുകൾ ഒന്നും അസാധുവാകുകയോ മാറുകയോ ചെയ്തില്ല

Share This Article