പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എഴുന്നേറ്റപ്പോൾ ഡെസ്കിലടിച്ച് സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ . മുഖ്യമന്ത്രി വി ഡി സതീശൻ , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ മുൻനിരയിലിരുന്ന് ഡസ്കിലടിച്ച് പിന്തുണ നൽകി.
സത്യപ്രതിജ്ഞയ്ക്കുശേഷം ജി സുധാകരനും പിണറായി വിജയനും ഹസ്തദാനം ചെയ്തതും ശ്രദ്ധേയമായി. എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞയ്ക്കുശേഷം സ്പീക്കറുടെ അടുത്തേക്ക് വന്ന് അഭിവാദ്യം ചെയ്തശേഷമാണ് മടങ്ങിയത്. പിണറായി വിജയൻ അതേ രീതിയിൽ ജി സുധാകരന് സമീപം പോകുമോ എന്ന് ഏവരും ആകാംക്ഷയോടെ നോക്കി നിന്നു. എന്നാൽ പതിവ് തെറ്റിക്കാതെ പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കർക്ക് അടുത്തേക്ക് ചെല്ലുകയും പ സ്നേഹപൂർവ്വം ചിരിച്ചുകൊണ്ട് ഹസ്തദാനം നൽകുകയും ചെയ്തു.
കലാപക്കൊടി ഉയർത്തി സിപിഎമ്മിൽ നിന്ന് പുറത്തുവന്ന മറ്റ് കരുത്തന്മാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പിണറായി വിജയനെ അഭിവാദ്യം ചെയതത് ശ്രദ്ധേയമായി. ടി കെ ഗോവിന്ദൻ ഹസ്തദാനം ചെയ്യുകയും കുഞ്ഞികൃഷ്ണൻ തൊഴുകയും ചെയ്തു.

