‘മേനോൻ’ ആവർത്തിച്ച് മുഖ്യമന്ത്രി; നെഞ്ചിൽ കൈവച്ച് ബൽറാം

insight kerala

പതിനാറാം കേരള നിയമസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പല കൗതുകങ്ങളും ഉണ്ടായി. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിജ്ഞയെടുത്തത്. പേരിനെ ചൊല്ലിയുള്ള വിവാദം അവസാനിച്ചില്ലെങ്കിലും തന്റെ നിലപാട് നിയമസഭയിലും ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടത് അംഗങ്ങളും RSP അംഗങ്ങളും CMPയിൽ നിന്ന് സിപി ജോണും RMPയിൽ നിന്ന് കെ കെ രമയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. അതേസമയം കോൺഗ്രസിലെ യുവ നേതാവും തൃത്താല അംഗവുമായ വി ടി ബൽറാം നെഞ്ചിൽ കൈവച്ച് സഗൗരവം സത്യപ്രതിജ്ഞ ചെയ്തതും കൗതുകമായി. ബിജെപി ഉൾപ്പെടെ മറ്റുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിക്കാട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭാഷകളിലെ വൈവിധ്യവും ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങിൽ ഉണ്ടായിരുന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ, മാത്യു കുഴൽനാടൻ , രമേശ് പിഷാരടി, ഉൾപ്പെടെയുള്ള അംഗങ്ങൾ ഇംഗ്ലീഷിൽ ആണ് സത്യ വാചകം ചൊല്ലിയത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് കന്നടയിലാണ് സത്യവാചകം ചൊല്ലിയത്. ദേവികുളം എംഎൽഎ എഫ് രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുണ്ടുടുത്ത് സഭയിൽ വന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി പലരും പാൻ്റ്സ് ധരിച്ച് വന്നതും ശ്രദ്ധേയമായി.

Share This Article