വകുപ്പുകളിൽ വീണ്ടും മാറ്റം; ദേവസ്വം അനിൽകുമാറിന്; മുരളിയ്ക്ക് കായികം

insight kerala

വകുപ്പുകൾ വിഭജിക്കാനാകാതെ അവസാന നിമിഷവും തർക്കം തുടരുകയാണ്. ഏറെ നീളുന്ന ചർച്ചകൾക്കൊടുവിൽ നേരത്തെ തീരുമാനിച്ച വകുപ്പുകളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കെ മുരളീധരന് ദേവസ്വം ഇല്ല. പകരം കായിക വകുപ്പ് നൽകും. ദേവസ്വം വകുപ്പ് എപി അനിൽകുമാറിന് നൽകും. വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി എപി അനിൽകുമാർ കൈകാര്യം ചെയ്യും. അങ്ങനെയെങ്കിൽ പിന്നാക്ക സമുദായത്തിൽ നിന്ന് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയാകും എ പി അനിൽകുമാർ. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് കെ രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴും പിന്നാക്ക സമുദായത്തിലെ മന്ത്രിയായിരുന്നു.

Share This Article