മധ്യപ്രദേശിൽ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി നാലു മരണം, നിരവധിപേരെ കാണാതായി

insight kerala

ജബൽപുർ:മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ വ്യാഴാഴ്ച 40 ഓളം പേരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങി. നാലുപേരുടെ മൃതദേഹം കണ്ടെടുത്തായി അധികൃതർ പറഞ്ഞു. നിരവധിപേരെ കാണതായിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.വിനോദ സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം.

അമിത ഭാരമാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article